കര്‍ക്കിടകത്തിലേ മഴ തിമിര്‍ത്ത് പെയ്യുകയാണ്.മണിമല ആറ് കരകവിഞ്ഞു ഒഴുകുന്നു.
ഷേര്‍ളി ഒരു മുറം തലയില്‍ വച്ചു് കൊണ്ട് പുഴയുടെ തീരത്തേക്ക് ഓടി പോകുന്ന്താണ് മിനി കാണുന്ന്ത്. "ചേച്ചി" എന്ന് പുറകെ വിളിച്ച് ഓടി ചെന്നെക്കിലും, ഷെര്‍ളി മുറം വലിച്ചെറിഞ്ഞ്, മലവെള്ള പാച്ചിലിലേക്ക് എടുത്ത് ചാടി കഴിഞ്ഞിരുന്നു.
( ചാകാന്‍ പോകുന്ന ആള്‍ക്ക് എന്തിനാണ് മുറം എന്ന് ചോദിക്കരുത് ? കഥയില്‍ ചോദ്യമില്ല)
"എണ്റ്റെ മോള് പോയേ!!!!!!" ഷേര്‍ളിയുടെ അമ്മ വാവിട്ട് കരഞ്ഞ് തുടങ്ങി.
വിവരം അറിഞ്ഞ് നാട്ടുകാര്‍ എത്തി തുടങ്ങി, ചര്‍ച്ചയും ആരംഭിച്ചു.
"അല്ല ഷേര്‍ളി എന്തിനാ ആത്മഹത്യക്ക് ശ്രമിചെ?"
"ഇപ്പൊളത്തെ പിള്ളെര്‍ക്ക് ഇതിനു വല്ല കാരണവും വേണാ"
"വയസ് പത്ത് മുപ്പതായേ. പല കല്യാണ്‍ങ്ങളും പറഞ്ഞതാ. പഷെ ഒന്നും നടന്നില്ല. അതിണ്റ്റെ വിഷമം ആയിരിക്കും"
"ഓരോരുത്തര്‍ക്കും ഓരോ സമയം വിധിച്ചിട്ടുണ്ട്. ഞാന്‍ 35 ആമത്തെ വയസിലാ കെട്ടിയെ" നാണിയമ്മയുടെ കമണ്റ്റ്.
"ഇ പെരു മഴയത്ത് എവിടെ പോയി അന്യേഷിക്കനാ?"
"അവക്ക് നിന്തല്‍ അറിയാമയിരുന്നൊ?"
"ഇ പുഴയില്‍ അല്ലെ അവള്‍ കളിച്ച് വളര്‍ന്നത്. മുങ്ങി ചാകന്‍ പോകുമ്പൊല്‍ ആരായാലും നീന്തി പോകും"
"ഇ മലവെള്ള പാച്ചിലില്‍ എത്ര വലിയ നീന്തല്‍കാരന്‍ ആണെങ്കിലും ചത്ത് പോകും"
ഷേര്‍ളിയുടെ അമ്മയുടെ കരച്ചില്‍ ഉച്ചസഥായിയില്‍ ആയി.
രാത്രി ആയിട്ടും ഷേര്‍ളിയുടെ ഒരു വിവരവും ഇല്ല. നാട്ടുകാര്‍ പിരിഞ്ഞു പോയി തുടങ്ങി.
ഷേര്‍ളിയുടെ വീട് ശോക മൂകമായി.
പിറ്റേ ദിവസം പാസറ്റര്‍ വന്ന് പ്രാര്‍ഥിച്ചു. അന്നും ഷേര്‍ളിയെക്കുറിച്ച് ഒരു വിവരവും കിട്ടിയില്ല. മഴ നിര്‍ബാദം പെയ്യതു കൊണ്ടിരുന്നു.
മൂന്നാം പക്കം ആയി.മഴ ഒന്ന് തോര്‍ന്നു.
ഷേര്‍ളി മരിച്ചു എന്ന് എല്ലാവരും ഉറപ്പിച്ചു. ഷെര്‍ളിയുടെ ആത്മാവിനു ശാന്തി ലഭിക്കാന്‍ വേണ്ടിയുള്ള പ്രാര്‍ഥനക്കായി സമീപവാസികള്‍ ഒത്ത് കൂടി. പാസറ്റര്‍ പ്രാര്‍ഥന ആരംഭിച്ചു.
"ചേച്ചി" മിനിയുടെ ശബദം.
എല്ലാവരും പുറത്തേക്ക് നോക്കി.
ഷേര്‍ളിയും പെയിണ്റ്റര്‍ മോന്‍സിയും വാതില്‍കല്‍ നില്‍കുന്നു!
"നീ എവിടെ ആയിരുന്നു മോളേ?"
"ഒഴുക്കില്‍ പെട്ട് ഞാന്‍ പോകുമ്പോള്‍ മോന്‍സിച്ചായണ്റ്റെ വീടിനടുത്ത് വച്ച് ഒരു മര കമ്പില്‍ പിടുത്തം കിട്ടി. ഒരു വിതത്തില്‍ പിടിച്ച് കയറി മോന്‍സിച്ചായണ്റ്റെ വീട്ടില്‍ എത്തി. കടുത്ത മഴ ആയത് കൊണ്ട് വെളിയില്‍ ഇറങ്ങാന്‍ വയ്യായിരുന്നു. "
"അമ്മ ഞങ്ങളേ അനുഗ്രഹിക്കണം, ഞങ്ങല്‍ ഇന്ന് രജിസ്റ്റര്‍ വിവാഹം കഴിച്ചു!"
ഇപ്പോഴും മുറം കാണുമ്പോള്‍ മോന്‍സി ഷേര്‍ളിയെ ഇടംകണിട്ട് ഒന്ന് നോക്കും!
Friday, June 29, 2007
Sunday, June 24, 2007
ബോബണ്റ്റെ കുമ്പസാരം
ഞാന്‍ രണ്ടാം വര്‍ഷ മെഡിസിനു പഠിക്കുന്ന കാലം. ഒരു ദിവസം ഉച്ച കഴിഞ്ഞ് ഞാനും പൈലിയും കൂടി ബെബിച്ചായണ്റ്റെ ചായ കടയിലെക്ക് ഇറങ്ങി.
റോഡിനപ്പുറത്ത് ബോബന്‍ നില്‍ക്കുന്നു.
"എങ്ങോട്ടാ ബോബാ?"
"ഞാന്‍ പള്ളിയില്‍ കുമ്പസാരിക്കാന്‍ പോകുവാ"
അപ്പോള്‍ പൈലിക്ക് ഒരു ഐഡിയ "എടാ നമ്മക്ക് പടത്തിനു പോയാലോ?""എണ്റ്റെ കയ്യില്‍ അഞ്ചു പൈസ ഇല്ല. " ഞാന്‍ പറഞ്ഞു
"അതിനെന്താ ബോബണ്റ്റെ കയ്യില്‍ കാണും. ബൊബന്‍ മെസ്സ് സെക്രട്ട്രി അല്ലെ? അവണ്റ്റെ കയ്യില്‍ കാശ് കാണാതിരിക്കില്ല"
ഞങ്ങള്‍ അവണ്റ്റെ അടുത്തേക്കു നടന്നു.
"എടാ നിണ്റ്റെ കയ്യില്‍ 100 രൂപ എടുക്കാന്‍ ഉണ്ടോ?" " കാശ് ഉണ്ട് പക്ഷെ ഇന്ന് വൈകിട്ട് മൊട്ടകാരണ്റ്റെ പറ്റ് തീര്‍ക്കാനുള്ളതാ" ബോബന്‍ പറഞ്ഞു
സിനിമ കാണാന്‍ യോഗ്മില്ല എന്നു വച്ച് ഞങ്ങള്‍ ചായകടയിലേക്ക് കയറി, രണ്ട് ചായയും പരിപ്പുവടയും പറഞ്ഞു. ആപ്പോള്‍ രാജേഷ് ബൈക്കില്‍ കടയുടെ മുന്‍പില്‍ വന്നു.
"അളിയ ആരെക്കിലും സിനിമക്ക് വരുന്നുണ്ടോ? ഒരു ടിക്കറ്റ് എക്സ്ട്രാ ഉണ്ട്"
കേട്ട പാതി കേള്‍ക്കാത്ത പാതി പൈയിലി ചാടി ബൈക്കിണ്റ്റെ പുറകില്‍ കയറി. അവനും പോയി!!
ബസ്സ് സ്റ്റൊപ്പിലെക്ക് നോക്കിയപ്പൊള്‍ അവിടെ ഞങ്ങളുടെ ബാച്ചിലെ പെണ്‍കുട്ടികളും ആയി ബോബന്‍ ബസ്സില്‍ കയറി പോകുന്നതു കണ്ടു. ഞാന്‍ ചായ കുടിച്ച് ഹോസ്റ്റലിലേക്ക് മടങ്ങി.
വൈകിട്ട് ഭക്ഷണം കഴിക്കാന്‍ ഉള്ള സമയമായിട്ടും ബോബനേ കണ്ടില്ല.
അവസാനം രാത്രി പന്ത്രണ്ട് മണി അയപ്പോള്‍ ബോബന്‍ എത്തി.
"എന്താട നീ ഇത്ര താമസിച്ചെ? പള്ളിയില്‍ ഒത്തിരി അളുണ്ടായിരുന്നൊ കുമ്പസാരിക്കാന്‍?"
"ഒന്നും പറയണ്ട അളിയാ, ഭയങ്കര തിരക്ക് ആയിരുന്നു"
"ബോബാ എതു പള്ളിയിലാ നീ കുമ്പസാരിക്കാന്‍ പോയത്?"
"എടാ ആ സ്കൂളിണ്റ്റെ അടുത്തുള്ള പള്ളിയിലാ"
"അവിടെ എന്തടാ ഡാന്‍സും പാട്ടും ഉണ്ടയിരുന്നൊ?"
"പള്ളിയില്‍ എവിടാടാ ഡാന്‍സും പാട്ടും?"
"നീ പോയ പള്ളിയില്‍ പൈയിലിയും ഉണ്ടായിരുന്നു. ആവന്‍ പറഞ്ഞു അവിടെ ഉശിരന്‍ പാട്ടും ഡാന്‍സും അടിയും ഇടിയും ഉണ്ടായിരുന്നു എന്ന്"
ബോബണ്റ്റെ മുഖം വാടി.
പൈയിലി സിനിമക്കു പൊയതു ബോബന്‍ അറിഞ്ഞിരുന്നില്ല!

Subscribe to:
Comments (Atom)